സർക്കാർ ഖാദി ബക്രീദ് മേള ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് അധ്യക്ഷൻ; 'കോൺലീഗു'കാർ കണ്ട് പഠിക്കട്ടെയെന്ന് കെ ടി ജലീൽ

Published : Jun 24, 2023, 09:21 PM IST
സർക്കാർ ഖാദി ബക്രീദ് മേള ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് അധ്യക്ഷൻ; 'കോൺലീഗു'കാർ കണ്ട് പഠിക്കട്ടെയെന്ന് കെ ടി ജലീൽ

Synopsis

രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിയും ഫാസിസം പത്തിവിടർത്തിയാടുന്ന കാലത്ത് ഒരുമിച്ച് നിൽക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികളെന്നും ജലീല്‍ കുറിച്ചു.

താനൂര്‍: സംസ്ഥാന സർക്കാരിന്‍റെ 2023ലെ ഖാദി ബക്രീദ് മേള ഉദ്ഘാനം ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീല്‍. യുഡിഎഫ് ഭരിക്കുമ്പോൾ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് സംസ്ഥാന അധ്യക്ഷന്മാരെ വിളിച്ചത് ഓർമ്മയിലില്ലെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണ്. ഖാദി കിറ്റ് മന്ത്രിക്ക് നൽകിയാണ് തങ്ങൾ ഈ വർഷത്തെ ഖാദി - ബക്രീദ് മേള ഉദ്ഘാടനം ചെയ്തത്. ഇടതു സർക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവർക്കും സാദിഖലി തങ്ങൾ നൽകുന്ന മികച്ച സന്ദേശമാണിത്‌.

ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വർത്ഥമാക്കിയ തങ്ങൾക്ക് അഭിനന്ദനങ്ങളെന്നും ജലീല്‍ കുറിച്ചു. കോൺഗ്രസ് നേതാക്കളും വായ തുറന്നാൽ പിണറായിയെ തെറി പറയുന്ന ലീഗിലെ കോൺഗ്രസ് തലച്ചോറുള്ള 'കോൺലീഗു'കാരും ഇത് കണ്ട് പഠിക്കട്ടെ. സൈബർ പച്ചപ്പടക്കും ഈ ചിത്രത്തിൽ ദൃഷ്ടാന്തമുണ്ട്. രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിയും ഫാസിസം പത്തിവിടർത്തിയാടുന്ന കാലത്ത് ഒരുമിച്ച് നിൽക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികളെന്നും ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

സംസ്ഥാന സർക്കാരിൻ്റെ 2023 ലെ ഖാദി ബക്രീദ് മേള മലപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ ഉൽഘാടനം ചെയ്തു. യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉൽഘാടകനായി ലീഗ് സംസ്ഥാന അദ്ധ്യക്ഷന്മാരെ വിളിച്ചത് ഓർമ്മയിലില്ല. 
ഖാദിബോർഡ് വൈസ് ചെയർമാൻ സഖാവ് പി ജയരാജൻ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണ്. മന്ത്രി വി അബ്ദുറഹിമാൻ സാദിഖലി തങ്ങളെ ഖദർ ഷാൾ അണിയിച്ച് സ്വീകരിച്ചു. 
ഖാദി കിറ്റ് മന്ത്രിക്ക് നൽകിയാണ് തങ്ങൾ ഈ വർഷത്തെ ഖാദി-ബക്രീദ് മേള ഉൽഘാടനം ചെയ്തത്. ഇടതു സർക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവർക്കും സാദിഖലി തങ്ങൾ നൽകുന്ന മികച്ച സന്ദേശമാണിത്‌. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വർത്ഥമാക്കിയ തങ്ങൾക്ക് അഭിനന്ദനങ്ങൾ. 
കോൺഗ്രസ് നേതാക്കളും വായ തുറന്നാൽ പിണറായിയെ തെറി പറയുന്ന ലീഗിലെ കോൺഗ്രസ് തലച്ചോറുള്ള "കോൺലീഗു"കാരും ഇത് കണ്ട് പഠിക്കട്ടെ. സൈബർ പച്ചപ്പടക്കും ഈ ചിത്രത്തിൽ ദൃഷ്ടാന്തമുണ്ട്. രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിയും ഫാഷിസം പത്തിവിടർത്തിയാടുന്ന കാലത്ത് ഒരുമിച്ച് നിൽക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികൾ. 


''ദേശാഭിമാനി" രണ്ടുമാസം മുമ്പ് മലപ്പുറം എം.എസ്.പി ഹയർ സെക്കൻ്റെറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ മുനവ്വറലി തങ്ങൾ പങ്കെടുത്തതും പൂക്കോട്ടൂരിൽ ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന "മലബാർ കലാപ'' വാർഷിക സെമിനാർ സഖാവ് എം.ബി രാജേഷ് ഉൽഘാടനം ചെയ്തതും ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇ.എം.എസ് സെമിനാറിൻ്റെ ഉൽഘാടന സമ്മേളനത്തിൽ മലപ്പുറം എം.പി അബ്ദുസ്സമദ് സമദാനി പ്രൗഢോജ്ജ്വല പ്രസംഗം നടത്തിയതും ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ആശയ സംവാദത്തിൻ്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നേ മൂന്ന് മാസം, 96 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിൽ കുഴി; കരാറുകാരന് നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്