
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാനുള്ള ഒത്തുതീർപ്പ് ചർച്ച ഇന്ന് വീണ്ടും നടക്കും. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിലാണ് ചർച്ച. മാനേജ്മെന്റ് പ്രതിനിധികളും സിഐടിയു നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. വേതന വർദ്ദനവ് ആവശ്യപ്പെട്ട് സമരം ചെയ്ത സിഐടിയു അംഗങ്ങളായ 164 പേരെ ഡിസംബറിൽ മാനേജ്മെന്റ് പിരിച്ചുവിട്ടെന്നാരോപിച്ചാണ് സിഐടിയുവിന്‍റെ നേതൃ്തവത്തിൽ സമരം തുടങ്ങിയത്.
എന്നാൽ 43 ശാഖകൾ പൂട്ടാൻ ബോർഡ് തീരുമാനിച്ചതാണെന്നും ഇതിന്ർറെ ഭാഗമായാണ് തൊഴിലാഴികളെ കുറച്ചതെന്നുമാണ് മാനേജ്മെന്റ് നിലപാട്. ചർച്ചകൾക്കിടയിൽ എം.സ്വരാജ് എം.എൽഎ മോശമായി പെരുമാറിയെന്ന് മാനേജ്മെന്റ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam