അമരാട് വനമേഖലയില്‍ നായാട്ടു നടത്തിയ രണ്ടുപേർ അറസ്റ്റില്‍

By Web TeamFirst Published Jan 20, 2020, 12:31 AM IST
Highlights

കട്ടിപ്പാറ അമരാട് വനമേഖലയില്‍ നായാട്ടു നടത്തിയ രണ്ടുപേർ  വനപാലകരുടെ പിടിയിൽ.

കോഴിക്കോട്: കട്ടിപ്പാറ അമരാട് വനമേഖലയില്‍ നായാട്ടു നടത്തിയ രണ്ടുപേർ  വനപാലകരുടെ പിടിയിൽ.
അമരാട് പയ്യപ്പറമ്പില്‍ മജീദ്(46), കല്ലുവീട്ടില്‍ സലീം(35) എന്നിവരെയാണ് താമരശേരി റെയ്ഞ്ച് വനപാലകര്‍ അറസ്റ്റ് ചെയ്തത്.  

ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്, നാല് തിരകള്‍, ലൈറ്റുകള്‍, കത്തി എന്നിവ വനപാലകര്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.  ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 യു 2627 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പികെ രഞ്ജിത്ത്, കെ അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍. ബിജേഷ്, സി ദീപേഷ്, കെവി ശ്രീനാഥ്, കെ ആസിഫ്, ഡ്രൈവര്‍ ജിതേഷ്, വാച്ചര്‍മാരായ പി.കെ. രവി, പി.ആര്‍. സജീവ്, ലൈജുമോന്‍ എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

click me!