പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതി: പീഡനം നടന്നിട്ടില്ലെന്ന് ആദ്യ വൈദ്യപരിശോധന

Published : Nov 03, 2021, 07:28 AM IST
പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതി: പീഡനം നടന്നിട്ടില്ലെന്ന് ആദ്യ വൈദ്യപരിശോധന

Synopsis

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ 5 പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ വിജനമായ ഉള്‍ വഴിയില്‍വെച്ച് അഞ്ചംഗസംഘം പിടിച്ചുകൊണ്ടുപോയെന്നും പെണ്‍കുട്ടി പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴ (Alappuzha) മുട്ടാറില്‍ (Muttar)  അഞ്ചംഗ സംഘം പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന (Gang Rape) പരാതിയില് പൊലീസ് (Police) അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിയുടെ വിശദമായ വൈദ്യ പരിശോധന ഇന്ന് നടത്തും. പ്രാഥമിക പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴി ഒരു സംഘം ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയില്‍ രാമങ്കരി പൊലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുട്ടനാട് മുട്ടാറില്‍ സ്‌കൂള്‍ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ 5 പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ വിജനമായ ഉള്‍ വഴിയില്‍വെച്ച് അഞ്ചംഗസംഘം പിടിച്ചുകൊണ്ടുപോയെന്നും പെണ്‍കുട്ടി പറഞ്ഞു. 

തൊട്ടടുത്തുള്ള ശ്മശാനത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് രാമങ്കരി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരാതിയില്‍ പറയുന്ന സംഭവ സ്ഥലത്ത് പരിശോധന നടത്തി.

പ്രദേശവാസികളുടെയും സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുത്തു. സംഭവത്തിനുശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മിന്നായം പോലെ പാഞ്ഞെത്തിയ ബൈക്ക്, നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കലിനും കാസർകോടിനും അഭിമാനിക്കാം, തലപ്പാടി–ചെങ്കള റീച്ചിന് നേട്ടം