മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവെച്ചു; സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതിൽ നടപടി; രാജി ആവശ്യപ്പെട്ടത് മേയർ

Published : Sep 19, 2025, 02:42 PM ISTUpdated : Sep 19, 2025, 02:53 PM IST
b rajendran, counsellor

Synopsis

ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെയാണ് നടപടി. മേയർ ആര്യ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം: തിരുവന്തപുരം മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. സിപിഎം പ്രാദേശിക നേതാവാണ് രാജി വച്ച ബി രാജേന്ദ്രൻ. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെയാണ് നടപടി. മേയർ ആര്യ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജേന്ദ്രനെ പുറത്താക്കി. റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് രാജേന്ദ്രനിൽ നിന്ന് രാജി എഴുതി വാങ്ങിയിരിക്കുന്നത്. തെളിവ് സഹിതം ഇക്കാര്യം പുറത്തുവന്ന  സാഹചര്യത്തിൽ മേയര്‍ ആര്യ രാജേന്ദ്രൻ നേരിട്ട് ഇടപെട്ടാണ് രാജിക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മുട്ടത്തറ കൌണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ ബി രാജേന്ദ്രൻ രാജി വെച്ചത്. കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ല നേതൃത്വവും നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജേന്ദ്രനെ പുറത്താക്കിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി