ഇതിനോടകം തന്നെ കസായ് എന്ന ചികിത്സാ രീതി ചെയ്തുവെങ്കിലും ഫലപ്രദമാകാതെ വന്നതോടെയാണ് അടിയന്തരമായി കരൾ മാറ്റത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

കൊച്ചി: മൂന്ന് മാസം പ്രായമുള്ളപ്പോൾ തുടങ്ങിയ മഞ്ഞപ്പിത്തം. തുടർച്ചയായ ചികിത്സയിലും ശസ്ത്രക്രിയയിലും കണ്ടെത്തിയത് ഗുരുതര രോഗം. പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ജീവിക്കാൻ കരൾ മാറ്റി വയ്ക്കണം. എറണാകുളം ജില്ലയിലെ പാണ്ടിക്കുടി സ്വദേശിയായ കുരിശിങ്കൽ ടിനു ജോസഫിന്റെയും ഗ്ലാരിസ് ജിസിയുടേയും മകൻ നോഹ ജോസഫിനാണ് അടിയന്തരമായി കരൾ മാറ്റി വയ്ക്കേണ്ടത്. പിത്തരസം കരളിൽ തന്നെ കെട്ടിക്കിടക്കുന്നത് മൂലം കരൾ തകരാറിലാവുന്ന മാരക രോഗമായ ബിലിയറി അട്രീസിയ എന്ന അപൂർവ്വ രോഗമാണ് നോഹയ്ക്ക്. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിലായതിനാൽ കരൾ മാറ്റി വയ്ക്കൽ മാത്രമാണ് കുഞ്ഞ് നോഹയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരു മാർഗം. കുട്ടികളിൽ അപൂർവമായി കാണുന്ന ഈ അവസ്ഥയ്ക്ക് ഇതിനോടകം തന്നെ കസായ് എന്ന ചികിത്സാ രീതി ചെയ്തുവെങ്കിലും ഫലപ്രദമാകാതെ വന്നതോടെയാണ് അടിയന്തരമായി കരൾ മാറ്റത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. 

മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ നിരന്തരം ചികിത്സയിലാണ് നോഹ കഴിയുന്നത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 25 ലക്ഷം രൂപയോളമാണ് ചെലവ് വരിക. പെയിന്റിംഗ് തൊഴിലാളിയായ ടിനുവിന് ഈ തുക താങ്ങാനാവാത്ത ഒന്നാണ്. വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. നോഹയുടെ ജീവൻ നിലനിർത്താൻ സന്മനസുള്ളവരുടെ സഹായം തേടുകയാണ് കുടുംബം.

Bank : UCO bank

Account Name: Tinu Joseph

Account Number: 01090110069394

Account name: Tinu Joseph

IFSC code: UCBA0000109

Account Type: SBA

Branch: Cochin

Phone 9061614004

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം