കെകെ ജയകുമാറിന്റെ മ്യൂച്ച്വൽ ഫണ്ട് പുസ്തകം പ്രകാശനം ചെയ്തു

Published : Jan 06, 2023, 11:43 AM IST
കെകെ ജയകുമാറിന്റെ മ്യൂച്ച്വൽ ഫണ്ട് പുസ്തകം പ്രകാശനം ചെയ്തു

Synopsis

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ നിലീഷ് ഷായാണ് പുസ്തകം പ്രകാശനം ചെയ്തത്

കൊച്ചി: സാമ്പത്തിക പത്രപ്രവർത്തകനും പെഴ്സണൽ ഫിനാൻസ് വിദഗ്ധനുമായ കെകെ ജയകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്തു. മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അൽഭുത വിദ്യ -എന്ന  പുസ്തകമാണ് പ്രകാശനം ചെയ്തത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ നിലീഷ് ഷായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വികെ വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. 

എറണാകുളം ജോയ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം എന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സങ്കീര്‍ണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ വി കെ വിജയകുമാർ പറഞ്ഞു. പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കോപ്പികൾ ലഭിക്കും. 
 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം