
തിരുവനന്തപുരം: പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുറുംപന സ്വദേശി സെൽവകുമാറി (33) നെയാണ് പോക്സോ കേസിൽ ശിക്ഷിച്ചത്.
പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കരുങ്കൽ പൊലീസ് 2017ലാണ് സെൽവകുമാറിനെ അറസ്റ്റ് ചെയ്തത്. നാഗർകോവിൽ പോക്സോ കോടതിയിൽ നടന്നുവന്ന ഈ കേസിന്‍റെ വിചാരണക്കൊടുവിൽ, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജഡ്ജി 20 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
കോടതി നടപടികളിലും സാക്ഷിവിസ്താരത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ച് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, കോർട്ട് കോൺസ്റ്റബിൾ എന്നിവരെയും കേസിന്‍റെ കോടതി നടപടികൾ കൃത്യമായി നിരീക്ഷിച്ച കുളച്ചൽ സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കരുങ്കൽ പൊലീസ് ഇൻസ്പെക്ടർ എന്നിവരെയും ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. സ്റ്റാലിൻ അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam