പ്രാർത്ഥനയോടെ മലയാളികൾ; നന്ദു നാളെ ഓപ്പറേഷൻ തിയറ്ററിലേക്ക്

Published : Oct 22, 2019, 10:22 PM ISTUpdated : Oct 22, 2019, 10:25 PM IST
പ്രാർത്ഥനയോടെ മലയാളികൾ; നന്ദു നാളെ ഓപ്പറേഷൻ തിയറ്ററിലേക്ക്

Synopsis

ഇതിനെയും പുഞ്ചിരിയോടെ അതിജീവിക്കുമെന്ന് നന്ദു പറയുന്നു. ഒരു വർഷം മുൻപാണ് ക്യാൻസറിനെ തുടർന്ന് നന്ദുവിന്റെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ജീവിതത്തിലേക്ക് തിരിച്ചു വന്ന നന്ദു നിരവധി ക്യാൻസർ രോഗികൾക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ ഊർജം നൽകി.

തിരുവനന്തപുരം: മലയാളികളുടെ പ്രാർത്ഥനയിൽ നന്ദു മഹാദേവ നാളെ ഓപ്പറേഷൻ തിയറ്ററിലേക്ക്. ശ്വാസകോശ ക്യാൻസറിനെ നീക്കം ചെയ്യുന്നതിനുള്ള പ്രധാനവും സങ്കീർണവുമായ ശസ്ത്രക്രിയ ആണ് നാളെ നടക്കുന്നത്. മെഡിക്കൽ കോളേജ് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നന്ദുവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതിനാലാണ് നാളെ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡോ. ശിവനേഷന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്.

ശസ്ത്രക്രിയക്ക് മാത്രം 2.35 ലക്ഷം രൂപയാണ് ചെലവായി വരുന്നതെന്ന് നന്ദുവിന്റെ ഇളയ സഹോദരൻ അനന്തു പറഞ്ഞു. ഈ തുക നൽകാമെന്ന് സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ അറിയിച്ചതായും അനന്തു പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷമുള്ള കീമോ, തുടർ ചികിത്സ ആവശ്യമെങ്കിൽ അതിനായി മുംബൈ ടാറ്റാ ഹോസ്പിറ്റലിലേക്കുള്ള ചെലവ്, മറ്റു ആശുപത്രി ചിലവുകൾ എന്നിവ വേറെയും വേണ്ടിവരും. നന്ദുവിന് പ്രാർത്ഥനകളും സഹായ ഹസ്തവുമായി സമൂഹികമാധ്യമങ്ങൾ വഴി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.  

ഈ ഇരുപത്തി ആറുകാരന്റെ ഇച്ഛാശക്തിക്ക് മുൻപിൽ ഒരിക്കൽ പിന്തിരിഞ്ഞു ഓടിയ ക്യാൻസർ തിരികെ വീണ്ടും തന്നെ പിടികൂടി എന്നത് നന്ദു തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ശ്വാസകോശ ക്യാൻസറിന്റെ നാലാമത്തെ സ്റ്റേജിലാണ് നന്ദു ഇപ്പോൾ. പതിനഞ്ചു സെന്റീമീറ്റർ വരെ ശ്വാസകോശത്തിൽ ട്യൂമർ വളർന്നു കഴിഞ്ഞു. അതിനാൽ വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ ശസ്ത്രക്രിയയിലൂടെ എടുത്തു മാറ്റേണ്ടി വരും.

ഇതിനെയും പുഞ്ചിരിയോടെ അതിജീവിക്കുമെന്ന് നന്ദു പറയുന്നു. ഒരു വർഷം മുൻപാണ് ക്യാൻസറിനെ തുടർന്ന് നന്ദുവിന്റെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ജീവിതത്തിലേക്ക് തിരിച്ചു വന്ന നന്ദു നിരവധി ക്യാൻസർ രോഗികൾക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ ഊർജം നൽകി. നൂറിലധികം പൊതുപരിപാടികളിൽ തന്റെ അനുഭവം നന്ദു അങ്കു പങ്കുവെച്ചു. പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ക്രച്ചസിന്റെ സഹായത്തോടെ കയറിയ നന്ദു പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് കയറി. നന്ദുവിനെ സഹായിക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം നൽകാം.

Lekha Kumari J
Account No:  11220100017174
Bank of Baroda
Attingal branch
IFSC code : BARB0ALAMCO

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം