ശക്തമായ മഴ; വീടിന്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്

Published : Oct 22, 2019, 09:26 PM ISTUpdated : Oct 22, 2019, 09:28 PM IST
ശക്തമായ മഴ; വീടിന്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്

Synopsis

രണ്ടു മുറികളും ഒരു അടുക്കളയും ഉള്ളതാണ് വീട്. ഇതിൽ മുറികളുടെ മേൽക്കൂര ഓടിട്ടതാണ്. ഇതാണ് പൂർണ്ണമായും തകർന്ന് വീണത്. 

ഹരിപ്പാട്: വീടിന്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. ചിങ്ങോലി കളത്തിൽ തെക്കതിൽ അച്ചൻകുഞ്ഞ് എന്നയാളുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞു വീണത്. അച്ചൻകുഞ്ഞ് (51)  ഭാര്യ സുശീല (49)മകൻ സജു (22)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അച്ചൻകുഞ്ഞിന്റെ  മൂത്ത മകൻ അജു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിന്റെ പൊട്ടിയ ഭാഗങ്ങൾ വീണു ശരീരത്തിൽ പലഭാഗത്തും മുറിവുകളും ചതവും ഉണ്ടായിട്ടുണ്ട്. സജുവിന്റെ തലക്കു ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ആർക്കും സാരമായ പരിക്കുകൾ ഇല്ല. രണ്ടു മുറികളും ഒരു അടുക്കളയും ഉള്ളതാണ് വീട്. ഇതിൽ മുറികളുടെ മേൽക്കൂര ഓടിട്ടതാണ്. ഇതാണ് പൂർണ്ണമായും തകർന്ന് വീണത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ