1 കോടി രൂപയുടെ ലഹരി വസ്തുക്കൾ, പിടിച്ചെടുത്തത് 2000 കിലോയോളം പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും

Published : Mar 28, 2025, 11:46 PM IST
1 കോടി രൂപയുടെ ലഹരി വസ്തുക്കൾ,  പിടിച്ചെടുത്തത് 2000 കിലോയോളം പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും

Synopsis

ഇന്ന് രാവിലെ നെയ്യാറ്റിൻകര എക്സൈസ് സംഘം 30 കിലോ പുകയില ഉല്പന്നങ്ങളുമായി മറ്റൊരാളെ പിടികൂടിയിരുന്നു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് വൻ ലഹരിവേട്ട. അസം സ്വദേശിയായ അജ്മൽ അലി എന്നയാളുടെ വാടക വീട്ടിലും ഗോഡൗണിലും ബന്ധുവീട്ടിൽ നിന്നുമായി വൻതോതിൽ നിരോധിത പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും പിടികൂടി. 2000 കിലോയോളം പുകയില ഉല്പന്നങ്ങളാണ് എക്സസൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് ഒരു കോടിയോളം രൂപ വിലവരുമെന്നാണ് എക്സൈസ് അറിയിക്കുന്നത്. 

ഇന്ന് രാവിലെ നെയ്യാറ്റിൻകര എക്സൈസ് സംഘം 30 കിലോ പുകയില ഉല്പന്നങ്ങളുമായി മറ്റൊരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടത്ത് പരിശോധന നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ടെക്നോപാർക്കിന് സമീപത്തെ ഗോഡൗൺ കണ്ടെത്തിയത്. 50ലധികം ഇനത്തിലുള്ള പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും കൂട്ടത്തിലുണ്ട്. ഓർഡർ അനുസരിച്ച് സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നാണ് കണ്ടെത്തൽ. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും വിവരമുണ്ട്.

വീടിനകത്ത് അപ്രതീക്ഷിതമായി ഒരു ഭീമൻ അതിഥിയെ കണ്ട് ഭയന്ന് വീട്ടുകാര്‍; ഏറെ പരിശ്രമിച്ച് രാജവെമ്പാലയെ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ