'ദൈവത്തിന്റെ കൈ'; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

Published : Jun 07, 2024, 11:23 AM IST
'ദൈവത്തിന്റെ കൈ'; ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ തിരിച്ച് പിടിച്ച് കണ്ടക്ടർ

Synopsis

വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്.

കൊല്ലം: സ്വകാര്യ ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടർ. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്. യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടർ ബിലുവിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീഴാൻ പോയപ്പോൾ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലുവിന്റെ രക്ഷാപ്രവർത്തനം. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായേനെ.

ബസുകളിൽ മുകളിൽ നിന്ന് താഴേക്ക് തുറക്കുന്ന ലോക്ക് രീതി മാറ്റുമെന്ന് ബിലുവിനെ ആദരിച്ചതിന് പിന്നാലെ മോട്ടോർ വാഹനം വകുപ്പ് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു
ഗണേഷ് കുമാറിനോട് ക്ഷമിച്ചു, ഉമ്മൻ ചാണ്ടി ആരോപണങ്ങളിൽ മാനസികമായി ബുദ്ധിമുട്ടി, മരണം സന്തോഷത്തോടെയെന്ന് മകൾ മറിയ ഉമ്മൻ