മരം കടപുഴകി വീണ് അപകടം; ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Web Desk   | Asianet News
Published : Aug 06, 2020, 04:05 PM IST
മരം കടപുഴകി വീണ് അപകടം; ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Synopsis

പരിക്ക് പറ്റിയ അജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  

തിരുവനന്തപുരം: മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ഇബി നെടുമങ്ങാട് സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ  കുളപ്പട സ്വദേശി അജയകുമാറാണ് മരിച്ചത്. 

ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴി ആര്യനാട്-നെടുമങ്ങാട് റോഡിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിലേക്ക്  വഴിയരികിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഇതോടൊപ്പം 33കെവി ടവറും നിലംപൊത്തി. പരിക്ക് പറ്റിയ അജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also: കനത്ത മഴയും കാറ്റും: മലപ്പുറം ജില്ലയിൽ വ്യാപക നാശം, വീടുകള്‍ തകര്‍ന്നു

വടക്കൻ ജില്ലകളിൽ കാറ്റിലും മഴയിലും വ്യാപകനാശം; വയനാട്ടിൽ മരം വീണ് 6 വയസുകാരി മരിച്ചു

കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ