പത്തനംതിട്ട കുടപ്പാറയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ, കാൽപ്പാടുകൾ പരിശോധിച്ച് സ്ഥിരീകരിക്കും

By Web TeamFirst Published Nov 21, 2022, 9:23 AM IST
Highlights

ഇവിടെ കാൽപ്പാടുകളുണ്ട്. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. തുടർന്ന് മാത്രമേ സംഭവത്തിന് വ്യക്തത വരുത്താനാകൂ.

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക്  വെക്കാൻ ചെന്നപ്പോഴാണ് പുലിയെ പോലൊരു ജീവി പാഞ്ഞുപോകുന്നത് കണ്ടത്. അൽപ്പം മാറി മറ്റൊരാളും പുലിയെ കണ്ടെന്നാണ് പറയുന്നത്. ഇവിടെ കാൽപ്പാടുകളുമുണ്ട്. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. തുടർന്ന് മാത്രമേ സംഭവത്തിന് വ്യക്തത വരുത്താനാകൂ. പുലിക്ക് സമാനമായ കാട്ടുപൂച്ച ആണോ എന്നതിൽ വനംവകുപ്പിന് സംശയമുണ്ട്. വനത്തിൽ നിന്ന് 300 മീറ്റർ മാറി മാത്രമാണ് കുടപ്പാറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തെ മറ്റ് വന്യ ജീവികളുടെയും സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും പുലി പോലെയുള്ള ജീവികൾ ഇവിടെ ഇറങ്ങിയിട്ടില്ല. ഈ ക്ഷേത്രത്തിന് എതിർവശത്തുള്ള പ്രദേശമായ വട്ടുപതറയിൽ പുലിയെ കണ്ടിട്ടുണ്ട്. അതേസമയം പുലിയെ കണ്ടെന്ന സംശയം വന്നതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. 

click me!