'റോഡിലൂടെ സഞ്ചരിക്കാൻ നീന്തൽ പഠിക്കണം'; പരാതിയുമായി മാന്നാറുകാര്‍

Published : Aug 29, 2019, 11:38 PM IST
'റോഡിലൂടെ സഞ്ചരിക്കാൻ നീന്തൽ പഠിക്കണം'; പരാതിയുമായി മാന്നാറുകാര്‍

Synopsis

ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്.

ആലപ്പുഴ: മാന്നാറിലെ പാവുക്കര വഞ്ചിമുക്ക്‌ കിളുന്നേരിൽ പടി റോഡിലൂടെ യാത്രചെയ്യാന്‍ നീന്തൽ പഠിക്കണമെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിൽ ചെറിയൊരു മഴ പെയ്താൽ മതി വെള്ളക്കെട്ട്‌ രൂപപ്പെടും.

പ്രധാന ദേവാലയമായ പാവുക്കര ജുമാമസ്ജിദിലേക്കുളള വിശ്വാസികളും മദ്‌റസാ വിദ്യാർത്ഥികളും ദിവസേന സഞ്ചരിക്കുന്ന പാതയാണിത്‌. നാൽപതിലേറേ കുടുംബങ്ങളും ഈ റോഡിനിരുവശത്തുമായി താമസിക്കുന്നുമുണ്ട്‌. പതിറ്റാണ്ടുകൾക്ക്‌ മുമ്പാണു ഈ റോഡ്‌ ടാർ ചെയ്തത്‌. 

ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്. വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനു എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി