കല്ലടയാറിൽ ജലം തുറന്നു വിടും; തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം

Published : Aug 29, 2019, 09:48 PM IST
കല്ലടയാറിൽ ജലം തുറന്നു വിടും; തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം

Synopsis

ഓഗസ്റ്റ്  29-നു വൈകിട്ട് ആറ് മണി മുതൽ തുടർച്ചയായി 28 മണിക്കൂർ നേരത്തേക്ക് നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് തീരുമാനം. ജലനിരപ്പ് 110 മീറ്ററിൽ ക്രമീകരിക്കേണ്ടതിനായി തുടർന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജലമൊഴുക്കിവിടും. 

തിരുവനന്തപുരം: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കല്ലടയാറിലേക്ക് ജലം തുറന്നു വിടുമെന്ന് കെഐപി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അണക്കെട്ടിൽ നിന്നുള്ള വൈദ്യുതോത്പ്പാദന സമയത്തിൽ വർധനവ് വരുത്തിയാണ് അധിക ജലം കല്ലടയാറിലേക്ക് ഒഴുക്കി വിടുക. ഓഗസ്റ്റ്  29-നു വൈകിട്ട് ആറ് മണി മുതൽ തുടർച്ചയായി 28 മണിക്കൂർ നേരത്തേക്ക് നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് തീരുമാനം.

ജലനിരപ്പ് 110 മീറ്ററിൽ ക്രമീകരിക്കേണ്ടതിനായി തുടർന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജലമൊഴുക്കിവിടും. മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലെ ജലനിരപ്പ്  ഉയരുവാൻ സാധ്യതയുണ്ട്. നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത  നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി