
മാന്നാര്‍: തിരക്കേറിയ റോഡിലും പാടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാകുന്നു. മാന്നാര്‍ തട്ടാരമ്പലം വിഷവര്‍ശേരിക്കര ഹൈദ്രോസ് കുഴി കലുങ്കിലെ റോഡരികിലും സമീപത്തെ പാടശേഖരങ്ങളിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ അറവുശാല, ഇറച്ചികോഴി, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാംസാവിശിഷ്ടങ്ങളും പഴകിയ ആഹാര പദാര്‍ഥങ്ങളുമാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ റോഡിന്റെ ഇരുവശങ്ങളിലും പാടങ്ങളിലും പ്ലാസ്റ്റിക്ക് ചാക്കുകളിലും കവറുകളിലുമായി വലിച്ചെറിയുന്നത്.
റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ യാത്രക്കാരെയും പരിസരവാസികളെയും ആക്രമിക്കുകയാണ്. പ്ലാസ്റ്റിക് കിറ്റുകള്‍ പൊട്ടി റോഡിന്റെ പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുര്‍ഗന്ധപൂരിതമായതോടെ യാത്രക്കാരും നാട്ടുകാരും സ്കൂള്‍ കുട്ടികളും മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. രാത്രിയില്‍ ഇവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കാറില്ല. ഇത് മാലിന്യ നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യമാണ് ഒരുക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam