മാലിന്യം നിറഞ്ഞ് വടക്കാഞ്ചേരി പുഴ; വീണ്ടടുക്കാന്‍ ഒന്നിച്ച് നാട്ടുകാര്‍

By Web TeamFirst Published Mar 30, 2020, 10:55 AM IST
Highlights

പുഴയിൽ മാലിന്യം നിറഞ്ഞതും പ്രളയത്തിന് ശേഷം മണ്ണും ഏക്കലും അടിഞ്ഞതുമാണ് പ്രധാന കാരണം. ഇവയാണ് ജനകീയ കൂട്ടായ്മ വൃത്തിയാക്കുന്നത്.

വടക്കാഞ്ചേരി: മാലിന്യം നിക്ഷേപിച്ചും കയ്യേറിയും നശിച്ച വടക്കാഞ്ചേരി പുഴയെ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത് നാട്ടുകാർ. വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്ത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് പുഴ വീണ്ടെടുക്കുന്നത്

വാഴാനിയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ നിറഞ്ഞ് വടക്കാഞ്ചേരി പട്ടണം വെള്ളത്തിൽ മുങ്ങുന്നതാണ് കഴിഞ്ഞ വർഷങ്ങളിലെ കാഴ്ച. പുഴയിൽ മാലിന്യം നിറഞ്ഞതും പ്രളയത്തിന് ശേഷം മണ്ണും ഏക്കലും അടിഞ്ഞതുമാണ് പ്രധാന കാരണം. ഇവയാണ് ജനകീയ കൂട്ടായ്മ വൃത്തിയാക്കുന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്ക വീണ്ടെടുക്കാനാണ് ശ്രമം. ഇതിനായി കളക്ടറുടെ നിർദേശ പ്രകാരം കയ്യേറ്റങ്ങൾ കണ്ടെത്തി. 

കഴിഞ്ഞ പത്ത് ദിവസമായി പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. നിലവിൽ നഗരസഭയുടെ പരിധിയിൽ വരുന്ന ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു കൂടുതൽ ഭാഗങ്ങൾ വീണ്ടെടുക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!