
മൂന്നാര്‍: പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദശം പകരുന്ന നേച്ചര്‍ ഫിലിം ഫെസ്റ്റിവലുമായി സംവിധായകന്‍ ജയരാജ് മൂന്നാറിൽ. റയിന്‍ ഇന്‍റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരിലുളള പരിപാടി ഭാരതത്തിന്‍റെ ഫോറസ്റ്റ്മാനെന്ന് അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യ നേച്ചര്‍ ഫിലിം ഫെസ്റ്റിവെലാണിതെന്ന് ജയരാജ് പറഞ്ഞു. സ്വകാര്യ ഹോട്ടലിൽ ഒരുക്കിയ രണ്ട് തീയറ്ററുകളിലാണ് സിനമകൾ പ്രദര്‍ശിപ്പിക്കുന്നത്.
അമേരിക്കന്‍ സംവിധായകന്‍ റയാന്‍ പാട്രിക് കില്ലേക്കിയുടെ യാസുനി മാന്‍ എന്ന ഡോക്യുമെന്‍ററിയാണ് ഫെസ്റ്റുവലിന്‍റെ ഉദ്ഘാടന ചിത്രം. ഡോക്യുമെന്‍ററി, ഫീച്ചര്‍, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുപതോളം ചിത്രങ്ങളും കുട്ടികളുടെ വിഭാഗങ്ങളിലായി അമ്പതോളം ചിത്രങ്ങളുമുണ്ട് പ്രദര്‍ശനത്തിന്. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തുക. മൂന്ന് ദിവസം നീളുന്ന മേളയില്‍ കുട്ടികൾക്ക് പരിസ്ഥിതി ശാസ്ത്രജ്ഞരുമായ് സംവദിക്കാം. ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്‍റര്‍നാഷണലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam