ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയപ്പോള്‍ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊച്ചിയില്‍ നാവികൻ അറസ്റ്റിൽ

By Web TeamFirst Published Aug 18, 2022, 6:50 PM IST
Highlights

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി  ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

കൊച്ചി:  കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പൊലീസ് അറസ്റ്റ് ചെയ്തു.  രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്‌റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ  പതിനേഴുകാരിയെ ആണ് ഹാന്‍സ് രാജ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്. 

ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്താണ് നാവിക ഉദ്യോഗസ്ഥനായ പ്രതി അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം  സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി  ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാവികനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും പിന്നീട്   ചോദ്യം ചെയ്യലില്‍ പ്രതി  കുറ്റം സമ്മതിക്കുകയായിരുന്നു. 20 കാരിയായ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയ തക്കത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ചത്. 

പ്രസവത്തിന് പോയ ഭാര്യ തിരിച്ചെത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം കുറച്ചിരുന്നു.   ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായാണ് നാകിന്‍ കൊച്ചിയില്‍ താമസിച്ച് വന്നിരുന്നത്.  കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.

സ്കൂൾ വാർഷികത്തിനിടെ പീഡനം; ചവിട്ടുനാടകം അധ്യാപകനെ വെറുതെ വിട്ടതിനെതിരെ കേരള സർക്കാർ 

അതിനിടെ  എറണാകുളം പുത്തൻതോടിൽ സ്കൂൾ വാർഷിക ദിനാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച് കേസിൽ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ രംഗത്ത്. സംശയത്തിന്‍റെ അനൂകൂല്യം നൽകി ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍  സുപ്രീം കോടതിയും ഇടപെട്ടു. കേസിലെ പ്രതിയായിരുന്ന ചവിട്ടുനാടകം അധ്യാപകൻ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേസിൽ മെഡിക്കൽ തെളിവുകൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ വാദിച്ചത്.  പ്രോസിക്യൂഷന്‍റെ പ്രധാന കണ്ടെത്തലുകൾ പലതും പരിഗണിക്കാതെ കോടതിയുടെ ഭാഗത്ത് നിന്ന് കേസിൽ പിഴവ് സംഭവിച്ചെന്നും ഹർജിയിലൂടെ സംസ്ഥാനം ചൂണ്ടികാട്ടിയിട്ടുണ്ട്. . കേസ് ഒക്ടോബർ പത്തിന് കോടതി വീണ്ടും പരിഗണിക്കും.

Read More : ലൈംഗികബന്ധം നിഷേധിച്ചു, യഥാര്‍ഥപ്രായം മറച്ചു; ഭാര്യയെ കൊന്ന് തള്ളി പൃഥ്വിരാജ്, ചുരുളഴിച്ച് പൊലീസ്

click me!