ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ഓണാഘോഷം നടത്താൻ കല്യാൺ ഹൈപ്പർ മാർക്കറ്റ്

Published : Aug 18, 2022, 03:59 PM ISTUpdated : Aug 18, 2022, 04:19 PM IST
ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ഓണാഘോഷം നടത്താൻ കല്യാൺ ഹൈപ്പർ മാർക്കറ്റ്

Synopsis

കല്യാൺ ഹൈപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുമായി ചേർന്ന് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

തൃശ്ശൂർ : കല്യാൺ ഹൈപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുമായി ചേർന്ന് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കല്യാണിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടികൾ ഓഗസ്റ്റ് 19, വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ജില്ലാകളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യും.

പരിപാടികളുടെ ഭാഗമായി ഡൗൺ സിൻഡ്രോം ട്രസ്റ്റിലെ കുട്ടികളുടെ പായസം സ്റ്റാൾ, സെയ്ന്റ് ജോസഫ് സ്ക്കൂളിലെ കുട്ടികൾ നിർമ്മിക്കുന്ന നിത്യോപയോഗ വസ്തുക്കളായ സോപ്പ്, അച്ചാറുകൾ, കറി പൊടികൾ തുടങ്ങിയവയുടെ സ്റ്റാളും കളക്ടർ ഉദ്ഘാടനം ചെയ്യും. കല്യാൺ തൃശ്ശൂർ ഹൈപ്പർ മാർക്കറ്റിൽ ശനിയാഴ്ചകളിൽ ആയിരിക്കും സ്റ്റാളുകൾ പ്രവർത്തിക്കുക. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും ഭാവിയ്ക്കും സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി