
തിരുവനന്തപുരം: കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേൽ കൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആർസിസിയിൽ അർബുദത്തിന് ചികിത്സയിലായിരുന്നു. 1948ലാണ് കൃഷ്ണൻ തൊടുപുഴയിൽ നിന്ന് വയനാട്ടിലെ വാളാട് എത്തുന്നത്. ഹൈസ്കൂൾ പഠനകാലത്ത് കെഎസ്എഫിൽ ചേർന്ന് നക്സലൈറ്റ് വർഗീസിനൊപ്പം പ്രവർത്തിച്ചു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം, കേണിച്ചിറ മഠത്തിൽ മത്തായി കൊലക്കേസ് അടക്കം നിരവധി ജന്മിമാരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായപ്പോൾ കക്കയം ക്യാമ്പിൽ അതിക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. മരിക്കുംവരെ നക്സലൈറ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നിരുന്നു കുന്നേൽ കൃഷ്ണൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam