മുനമ്പത്ത് കിരൺ റിജിജു ബുധനാഴ്ച എത്തില്ല, പിന്നീടെത്തും; എൻഡിഎയുടെ അഭിനന്ദൻ സഭ മാറ്റിവെച്ചു

Published : Apr 07, 2025, 10:43 PM ISTUpdated : Apr 07, 2025, 10:44 PM IST
മുനമ്പത്ത് കിരൺ റിജിജു ബുധനാഴ്ച എത്തില്ല, പിന്നീടെത്തും; എൻഡിഎയുടെ അഭിനന്ദൻ സഭ മാറ്റിവെച്ചു

Synopsis

ഒമ്പതിന് റിജിജു എത്തില്ലെന്നും ഈ ആഴ്‍ച്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നും ബിജെപി നേതാക്കൾ  അറിയിച്ചു. വഖഫ് ഭേദ​ഗതി നിയമം പാസാക്കിയ കേന്ദ്ര സർക്കാറിന് അഭിവാദ്യമർപ്പിച്ച് മുനമ്പം സമരക്കാർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

കൊച്ചി: വഖഫ് ഭേദ​ഗതി നിയമം പാസാക്കിയതോടെ മുനമ്പത്ത് എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചതായി സംഘാടകർ. ബുധനാഴ്ച പരിപാടി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനത്തിന് എത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒമ്പതിന് റിജിജു എത്തില്ലെന്നും ഈ ആഴ്‍ച്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നും ബിജെപി നേതാക്കൾ  അറിയിച്ചു. വഖഫ് ഭേദ​ഗതി നിയമം പാസാക്കിയ കേന്ദ്ര സർക്കാറിന് അഭിവാദ്യമർപ്പിച്ച് മുനമ്പം സമരക്കാർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

Read More... 'പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിരിക്കുന്നു'; ആരോപണവുമായി മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ

പ്രധാനമന്ത്രി മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു പ്രകടനം. അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്ന് കിരൺ റിജിജു പാർലമെന്റിൽ അറിയിച്ചിരുന്നു. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2021 മുതൽ 2022 ഏപ്രിൽ വരെ 5 വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ചൂഷണം; 62 കാരന് 62.5 വർഷം തടവ്, സംഭവം ഹരിപ്പാട്
84കാരനായ റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണശ്രമം, ആക്രമണം; ദമ്പതികൾ അറസ്റ്റിൽ