
നിലമ്പൂര്‍: ദുരന്തനിവാരണത്തിനായി നിലമ്പൂരിലെത്തിയ എന്‍ ഡി ആര്‍ എഫ് സംഘം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.കവളപ്പാറ, പാതാര്‍ ഉള്‍പ്പെടെ പോത്തുകല്‍, വഴിക്കടവ്, വില്ലേജ് പരിധികളില്‍ നേരത്തെ പ്രകൃതിക്ഷോഭങ്ങളുണ്ടായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും അപകടസാധ്യത പരിശോധിക്കാനുമായിരുന്നു സന്ദര്‍ശനം. റവന്യൂ വകുപ്പ് ജനറല്‍ മോഹന്‍ രംഗന്റെ നേതൃത്വത്തിലുള്ള 18 അംഗ എന്‍ ഡി ആര്‍ എഫ് സേനയും നിലമ്പൂര്‍ തഹസില്‍ദാര്‍ എ പി സിന്ധു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവുമാണ് വഴിക്കടവ്, പോത്തുകല്‍ വില്ലേജ് പരിധികളിലെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
വഴിക്കടവ് ആനമറി വെള്ളക്കട്ട, പോത്തുകല്‍ വില്ലേജിലെ കവളപ്പാറ, പാതാര്‍, വാണിയം പുഴ കോളനി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ഈ വര്‍ഷം മഴ നേരത്തെ ആരംഭിച്ച സാഹചര്യത്തിലാണ് നേരത്തെ തന്നെ എന്‍ ഡി ആര്‍ എഫ് സംഘം എത്തിയത്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ട് ക്യാമ്പുകള്‍ അടക്കം മുന്‍കൂട്ടി കണ്ടെത്താനുള്ള മുന്‍ ഒരുക്കങ്ങളും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 2018ലും 2019ലുമുണ്ടായ പ്രകൃതിക്ഷോഭങ്ങളിലായി 60ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പ്രദേശമെന്ന നിലയിലാണ് മുന്‍ ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നുവരുന്നത്. എല്ലാ മുന്‍ ഒരുക്കളും സ്വീകരിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ എ പി സിന്ധു പറഞ്ഞു.
എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിയിലായ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. എൽഎബി പരീക്ഷയിലാണ് ആദർശ് കോപ്പിയടിച്ചത്. പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡാണ് ആദർശിനെ പൊക്കിയത്. ഉദ്യോഗസ്ഥൻ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ കാരണമായെന്ന് ആദർശിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ എഡിജിപി ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജിൽ നിന്നും മാറ്റാനും നിർദേശിച്ചിട്ടുണ്ട്.
ആദർശ് ഉള്‍പ്പെടെ നാലുപേരെയാണ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയത്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയോടും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു.
ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാർത്ഥിയായ ആദർശ് പരീക്ഷ പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു. എന്നാൽ കോപ്പിയടിക്ക് പിടിക്കപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ കോളജോ സർവ്വകലാശാലയോ പുറത്തുവിടുന്നില്ല. ലോ അക്കാദമിയിലെ ഈവനിംഗ് ബച്ചിൽ പഠിക്കുന്നതിലേറെയും സർക്കാർ ഉദ്യോഗസ്ഥരാണ്. കോപ്പിയടിക്ക് പിടിക്കപ്പെട്ടതും ഉദ്യോഗസ്ഥരാകാൻ സാധ്യതയുള്ളതിലാണ് വിവരം രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam