കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു, ഭയക്കാനില്ലെന്ന് അധികൃതര്‍

Published : Oct 29, 2022, 10:12 PM ISTUpdated : Oct 29, 2022, 11:03 PM IST
കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു, ഭയക്കാനില്ലെന്ന് അധികൃതര്‍

Synopsis

വൈകിട്ട് നാലു മണിയോടെയാണ് കോതി ബീച്ചിന് സമീപം കടല്‍ ഉള്‍വലിഞ്ഞത്. കോതി ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. 

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം  ദൂരത്തില്‍  ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വൈകിട്ട് നാലു മണിയോടെയാണ് കോതി ബീച്ചിന് സമീപം കടല്‍ ഉള്‍വലിഞ്ഞത്. കോതി ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാര്‍ത്തയറിഞ്ഞ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താന്‍ തുടങ്ങിയതോടെ  പ്രദേശത്ത് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

PREV
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം