
കൊച്ചി: എറണാകുളത്ത് കുട്ടമശേരി സപ്ലൈക്കോ ഓഫീസില്‍ മോഷണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെയാണ് പിടിയിലായത്. ആലുവ പൊലീസ് ആണ് പ്രതികളെ പൊക്കിയത്. ഈ മാസം പതിനാറാം തീയതി പുലർച്ചെ രണ്ടര മണിയോടെയാണ് മോഷണം നടന്നത്.
രണ്ട് ബൈക്കുകളിലായെത്തിയ നാലുപേരടങ്ങിയ സംഘമാണ് കുട്ടമശേരി സപ്ലൈക്കോ ഓഫീസില്‍ മോഷണം നടത്തിയത്. ഷട്ടറിന്‍റെ താഴ് തകർത്ത് അകത്ത് കയറിയ സംഗം മേശയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. സംഘം സഞ്ചരിച്ച ഒരു ഇരു ചക്ര വാഹനം വരാപ്പുഴയിൽ നിന്ന് മോഷ്ടിച്ചതാണ്. ഈ വാഹനം ഇവര്‍ കുത്തിയതോട് ഉപേക്ഷിച്ചു. തുടർന്ന് കുത്തിയതോട് നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു. .ഈ ബൈക്കിൽ സഞ്ചരിക്കവേയാണ് പിടിയിലാകുന്നത്.
മോഷണ സംഘത്തിൽ ഉൾപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പൊലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. തൻസിർ പതിമൂന്ന് മോഷണക്കേസിൽ പ്രതിയാണ്. മാഹിലിന്‍റെ പേരിൽ നാല് കേസുകളുണ്ട്. പോത്ത് മോഷണം ഉൾപ്പടെ നിരവധി കളവ് കേസുകൾ നിസാറിനുണ്ട്. ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐമാരായ ജി.അനൂപ്, സി.ആർ.ഹരിദാസ് എ.എസ്.ഐ ജോൺസൻ തോമസ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എം.മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More : 'വീണ്ടും തല്ലുമാല'; തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam