ജീവനൊടുക്കാൻ 12 ഗുളിക ഒന്നിച്ച് കഴിച്ചു, പെട്ടെന്ന് മനസുമാറി; രക്ഷക്ക് ദിശയിൽ വിളിച്ചു, സഹപ്രവർത്തകർ ഓടിയെത്തി

Published : Jun 30, 2023, 05:35 PM ISTUpdated : Jul 01, 2023, 12:02 PM IST
ജീവനൊടുക്കാൻ 12 ഗുളിക ഒന്നിച്ച് കഴിച്ചു, പെട്ടെന്ന് മനസുമാറി; രക്ഷക്ക് ദിശയിൽ വിളിച്ചു, സഹപ്രവർത്തകർ ഓടിയെത്തി

Synopsis

സ്കൂളിലെ മറ്റ് അധ്യാപകരും സഹപ്രവർത്തകരും സംഭവം അറിഞ്ഞതു തന്നെ പ്രധാന അധ്യാപികയെ ദിശയിൽ നിന്നും വിളിച്ചപ്പോഴാണ്. ഉടൻ തന്നെ അധ്യാപകരും മറ്റും ചേ‍ർന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച എൽ പി എസ് സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ സ്കൂളിൽ എത്തിയ അധ്യാപകൻ 10.30 ഓടെ ഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഗുളിക കഴിച്ച ശേക്ഷം ഈ അധ്യാപകൻ തന്നെ ദിശ നമ്പരിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പ്രധാന അധ്യാപികയെ ബന്ധപ്പെടുകയായിരുന്നു.

സ്കൂളിലെ മറ്റ് അധ്യാപകരും സഹപ്രവർത്തകരും സംഭവം അറിഞ്ഞതു തന്നെ പ്രധാന അധ്യാപികയെ ദിശയിൽ നിന്നും വിളിച്ചപ്പോഴാണ്. ഉടൻ തന്നെ അധ്യാപകരും മറ്റും ചേ‍ർന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ഈ അധ്യാപകനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 12 ഉറക്ക ഗുളിക കഴിച്ചതായാണ് അധ്യാപകൻ ഡോക്ടറോട് പറഞ്ഞത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമക്ക് കോഴിഫാമിൽ ദാരുണാന്ത്യം; വിൽ‌സൺ മാത്യു കോഴിഫാമിൽ ഷോക്കേറ്റ് മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറിയുള്ള യുവാവിന്റെ ആത്മഹത്യ ഭീഷണി പൊലീസിനും ഫയർഫോഴ്‌സിനും നാട്ടുകാർക്കും ഏറെനേരം പൊല്ലാപ്പായി എന്നതാണ്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളം പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിനെയും ഫയർഫോഴ്‌സിനെയും വെള്ളം കുടിപ്പിച്ച് മൊബൈൽ ടവറിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്