
കൊച്ചി: തെന്നിവീഴാതെ നടക്കാൻ ഒരു റോഡും ആടിയുലയാത്ത പാലവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എല്ലാം കൂട്ടത്തോടെ കത്തയച്ചിരിക്കുകയാണ് എറണാകുളം കുമ്പളങ്ങി ആഞ്ഞിലിത്തറ വാസികൾ. ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത ഘട്ടം സമരപരിപാടികളിലേക്ക് കടക്കുമെന്നും ജനകീയ സമരസമിതി പറയുന്നു.
കുമ്പളങ്ങി ആഞ്ഞിലിത്തറ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇപ്പോഴുള്ള ആടിയുലയുന്ന മരപ്പാലത്തിന് പകരം ഉറപ്പുള്ളൊരു പാലം. റോഡ് ഉപരോധിച്ചായിരുന്നു ഈ മാസം ആദ്യം ആദ്യ ഘട്ട പ്രതിഷേധം. ഇപ്പോൾ സ്കൂൾ കുട്ടികളും മാതാപിതാക്കളുമെല്ലാം ജാഥയായി നടന്നെത്തി കൂട്ടത്തോടെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെല്ലാം കത്തയച്ചിരിക്കുകയാണ്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധപരിപാടികൾ ശക്തമാക്കാനാണ് ജനകീയസമരസമിതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam