വീടുനിർമാണത്തിന് തേക്ക് തടി വേണോ? വനം വകുപ്പിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരം, ഇ-ലേലം ഒക്ടോബറിൽ

Published : Sep 14, 2026, 04:53 PM IST
forest dept

Synopsis

വീടുനിർമാണത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായി തേക്ക് തടി ആവശ്യമുള്ളവർക്ക് വനം വകുപ്പിൽ നിന്ന് നേരിട്ട് വാങ്ങാൻ അവസരം. തിരുവനന്തപുരം തടി വിൽപന ഡിവിഷന്‍റെ കീഴിലുള്ള ഡിപ്പോകളിൽ ഒക്ടോബർ മാസത്തിൽ ലേലവും ചില്ലറ വിൽപനയും നടക്കും. ആവശ്യമായ രേഖകളുമായി എത്തുന്നവർക്ക് 5 ക്യുബിക് മീറ്റർ വരെ തേക്ക് തടി വാങ്ങാൻ സാധിക്കും.

തിരുവനന്തപുരം: വീടുനിർമാണത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായി തേക്ക് തടി ആവശ്യമുള്ളവർക്ക് വനം വകുപ്പിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരം. തിരുവനന്തപുരം തടി വിൽപന ഡിവിഷന്‍റെ കീഴിലുള്ള തടി ഡിപ്പോകളിൽ പൊതുജനങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപനയും ഇ-ലേലവും നടക്കും.

അച്ചൻകോവിൽ മുള്ളുമല ഡിപ്പോയിൽ ഒക്ടോബർ അഞ്ചിനും തെന്മല ആര്യങ്കാവ് ഡിപ്പോയിൽ ഒക്ടോബർ 9, 23 തീയതികളിലും അച്ചൻകോവിൽ കുളത്തൂപ്പുഴ ഡിപ്പോയിൽ ഒക്ടോബർ 14, 27 തീയതികളിലുമാണ് ലേലം നടക്കുന്നത്. വീട് നിർമിക്കുന്നതിനായി അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പ് കൈവശമുള്ളവർക്ക് 5 ക്യുബിക് മീറ്റർ വരെ തേക്ക് തടി നേരിട്ട് വാങ്ങാൻ സാധിക്കും. ഇതിനായി ലേലം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട ഡിപ്പോകളിൽ നേരിട്ട് എത്തണം.

തേക്ക് തടിക്ക് 50,000 രൂപയും മറ്റ് ഇനങ്ങൾക്ക് 25,000 രൂപയുമാണ് നിരത ദ്രവ്യമായി സമർപ്പിക്കേണ്ടത്. തടി ആവശ്യമുള്ളവർക്ക് ലേല തീയതികൾ മുൻകൂട്ടി ശ്രദ്ധിച്ച് ആവശ്യമായ രേഖകളുമായി ഡിപ്പോയിലെത്താം.

കൂടുതൽ വിവരങ്ങൾക്ക്- 0471 2360166. വെബ്സൈറ്റ്- www.mstceccomerce.com

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൽവിരലിൽ ആണി തുളഞ്ഞുകയറി; 12കാരന് ചികിത്സ നിഷേധിച്ചതായി പരാതി
കായംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് 10 വയസുകാരി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്