ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ദമ്പതികൾ

Published : Sep 04, 2026, 10:37 AM IST
kottayam medical college

Synopsis

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണെന്നാണ് ആരോപണം. കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റം: നടപടിയുമായി തെര. കമ്മീഷൻ, ചെയർപേഴ്സനടക്കം നോട്ടീസ്
കോമല്ലൂരിലെ ശ്രീലകം ഫിനാൻസിൽ പണയംവെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടി; സ്ഥാപനയുടമ അറസ്റ്റിൽ