കോമല്ലൂരിലെ ശ്രീലകം ഫിനാൻസിൽ പണയംവെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടി; സ്ഥാപനയുടമ അറസ്റ്റിൽ

Published : Sep 04, 2026, 10:17 AM IST
Sreelakam finance owner

Synopsis

രാധാകൃഷ്ണ പിള്ളയും സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാനും, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ആളുകൾ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തതെന്നാണ് പരാതി.

മാവേലിക്കര: ആലപ്പുഴ ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി. ഭരണിക്കാവ് വില്ലേജിൽ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയ വീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് പിടിയിലായത്. ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ.

രാധാകൃഷ്ണ പിള്ളയും സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാനും, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ആളുകൾ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തതെന്നാണ് കേസ്. കുറത്തികാട് എസ്എച്ച്ഒ വി ഉദയകുമാർ, എഎസ്ഐ സജുമോൾ, എസ്‌സിപിഒ സുന്ദരേശൻ, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങവേ അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ 3 പേര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി, രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല