അടൂരില്‍ യുവാവിന് നേരേ അയല്‍വാസിയുടെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്

Web Desk   | stockphoto
Published : Jan 31, 2020, 09:16 AM IST
അടൂരില്‍ യുവാവിന് നേരേ അയല്‍വാസിയുടെ ആസിഡ് ആക്രമണം;  ഗുരുതര പരിക്ക്

Synopsis

അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്പ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.

പത്തനംതിട്ട: അടൂരില്‍ അയൽവാസിയുടെ ആസിഡാക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.   സംഭവത്തിൽ അയൽവാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസിസ് അറസ്റ്റ് ചെയ്തു.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്‍റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്പ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.

ബുധനാഴ്ച രാത്രി അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി  ഒളിച്ചിരുന്ന വിശ്വംഭരന്‍  അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റു. അഭിലാഷിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി