ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു

Published : Mar 10, 2022, 10:55 PM ISTUpdated : Mar 10, 2022, 11:03 PM IST
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു

Synopsis

രാത്രി മദ്യപിച്ച് ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്. 

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു. (Murder) കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് കൊല്ലപ്പെട്ടത്. 41 വയസായിരുന്നു. അയല്‍വാസി കൂടിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം  ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. 

രാത്രി മദ്യപിച്ച് ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

  • ബിനോയി അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്; വളർത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവ്

കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന (Child Murder) ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്തുവള‍ർത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ ഒന്നൊന്നായി പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.

വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വന്തം പേരിൽ ബാങ്കിൽ അക്കൗണ്ടെടുക്കും; ചെക്ക് ബുക്ക്, എടിഎം കാർഡ്, പാസ് ബുക്ക്, എല്ലാം അജ്ഞാത തട്ടിപ്പ് സംഘത്തിന്, 3 പേർ പിടിയിൽ
അപ്രോച്ച് റോഡ് പണി തീരും മുൻപ് പക്വായി പാലം ഉദ്ഘാടനം,ചേരിതിരിഞ്ഞ് നാട്ടുകാർ, വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്