വീട്ടിലിരിക്കെ യുവതിക്ക് പ്രസവവേദന, വൈകാതെ പ്രസവം, അയൽവാസിയായ നഴ്സെത്തി ശുശ്രുഷിച്ചു, അമ്മയും കുഞ്ഞും സുഖം

By Web TeamFirst Published Sep 20, 2022, 5:09 PM IST
Highlights

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒറീസ സ്വദേശിയും നിലവിൽ അരീക്കോട് ഉപ്പായിച്ചാൽ താമസവുമായ ഇർഫാന്റെ ഭാര്യ മസൂദാ പർവീൺ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

കണ്ണൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒറീസ സ്വദേശിയും നിലവിൽ അരീക്കോട് ഉപ്പായിച്ചാൽ താമസവുമായ ഇർഫാന്റെ ഭാര്യ മസൂദാ പർവീൺ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിൽ എത്തി വിവരം അറിയിച്ചു. 

ഇവർ ഉടനെ വിവരം സമീപ വാസിയും നേഴ്സുമായ  സുജാത മനോജിനെ അറിയിച്ചു. സുജാത എത്തുന്നതിനിടയിൽ മസൂദാ കുഞ്ഞിന് ജന്മം നൽകി. ഉടനെ സുജാത അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി കുഞ്ഞിന് വേണ്ട പരിചരണം നൽകി. ഇതിനിടയിൽ നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. 

കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108  ആംബുലൻസ് പൈലറ്റ് വിഷ്ണു. ആർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെഫീന. എസ് എന്നിവരും സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷെഫീന  അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ ആംബുലൻസ് പൈലറ്റ് വിഷ്ണു ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചു. 

Read more: ചുണ്ടൻ വള്ളത്തിൽ തുഴയെടുത്ത് രാഹുൽ ഗാന്ധി, ആഞ്ഞു തുഴയുന്ന വള്ളത്തിൽ കെസി വേണുഗോപാലും- വീഡിയോ

അതേസമയം,  നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ യുവതി പ്രസവിച്ചു. കനിവ്‌ 108 ആംബുലൻസ് ജീവനക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി എത്തിയത് . ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. 

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയ്ൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക്   പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ ഇന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുധീഷ് എസ്.  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ പരിചരണം നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.

click me!