
ആലപ്പുഴ: അയല്‍വാസികള്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടം മൂന്ന് ലക്ഷം രൂപ. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിപ്പടരുകയായിരുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
അയല്‍വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി.
പടക്കം പൊട്ടിക്കാനും അലക്സ, ഇതെങ്ങനെ സംഭവിച്ചെന്ന് നെറ്റിസൺസ്, വേറെ ലെവൽ ദീപാവലി, വൈറലായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam