അടുത്ത വീട്ടിൽ നിന്ന് നിലവിളി അയൽവാസികൾ പൊലീസിനെ വിളിച്ചു, തിരുവനന്തപുരത്ത് അഭിഭാഷകന് രക്ഷ

Published : Feb 18, 2024, 11:11 PM IST
അടുത്ത വീട്ടിൽ നിന്ന് നിലവിളി അയൽവാസികൾ പൊലീസിനെ വിളിച്ചു, തിരുവനന്തപുരത്ത് അഭിഭാഷകന് രക്ഷ

Synopsis

അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ശേഷം മൊബൈൽ ഉൾപ്പടെ കവർന്ന് കടന്നു.

തിരുവനന്തപുരം: അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ശേഷം മൊബൈൽ ഉൾപ്പടെ കവർന്ന് കടന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അഴൂർ മാടൻനട ക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ വിനോദി(38)നാണ് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനമേറ്റത്.

കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നു ദിവസം മുൻപ് പരിചയപ്പെട്ട യുവാവ് ആണ് ഇദ്ദേഹത്തെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തിയത്. ഇന്നലെ വൈകിട്ട്  കഴക്കൂട്ടത്ത് ട്രെയിനിൽ വന്നിറങ്ങിയ വിനോദിനെ അജിത്ത് എന്നു പേരു പറഞ്ഞ യുവാവ് ബൈക്കിൽ കയറ്റി പുത്തൻതോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോവുകയായിരുന്നു.

സമീപത്ത് കാണുന്ന വീട് യുവാവിന്റേറേതാണെന്നും പറഞ്ഞു. പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു. അക്രമണത്തിൽ വിനോദിന് ചെവിക്കും മുഖത്തും സാരമായ പരിക്കുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് പൊലീസിന് ലഭിച്ചു. 

വിനോദിന്റെ ബാഗ് ഉൾപ്പടെ കൈക്കലാക്കി ആണ് അക്രമി സംഘം കടന്നത്. ഇയാളുടെ നിലവിളി കേട്ട് സമീപവാസികളിൽ ആരോ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ സംഘം അഭിഭാഷകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസാണ് വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മന്ത്രി വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു, ഒന്നര വയസുകാരിയടക്കം 3 ജീവനുകൾ; രക്ഷകനായി കെബി ഗണേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്