അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ തർക്കം, കോഴിക്കോട് അയൽക്കാർ അടിയോടടി-വീഡിയോ

Published : Nov 22, 2024, 03:12 AM IST
അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ തർക്കം, കോഴിക്കോട് അയൽക്കാർ അടിയോടടി-വീഡിയോ

Synopsis

എണ്‍പത്തിമൂന്നുകാരനായ ചന്ദ്രന്‍, മകള്‍ പ്രസീത എന്നിവരുടെ പരാതിയില്‍ അയല്‍വാസികളായ മധു, ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കോഴിക്കോട്: കക്കോടിയില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി. മര്‍ദനത്തില്‍ വയോധികനും മകള്‍ക്കും പരുക്കേറ്റു. ഇവരുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിമണിയോടെ കോഴിക്കോട് കക്കോടി കിരാരൂര്‍ എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തിന്റെ അതിരില്‍ മതില്‍ കെട്ടുന്നതിനിടെയാണ് രണ്ടു വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. പിന്നാലെ ഭീഷണിയും അടിയും നടക്കുകയായിരുന്നു.

എണ്‍പത്തിമൂന്നുകാരനായ ചന്ദ്രന്‍, മകള്‍ പ്രസീത എന്നിവരുടെ പരാതിയില്‍ അയല്‍വാസികളായ മധു, ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കാരനെയും മകളെയും തടഞ്ഞുവെച്ച് ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. രണ്ടു കുടുംബങ്ങളുടെയും സ്ഥലത്തിന്റെ അതിർത്തി സംബന്ധിച്ച് സംബന്ധിച്ച് കോടതിയില്‍ നിലവില്‍ കേസ് നടക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ