അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഒരുമിച്ച് പോകുന്നത് കണ്ടെന്ന് പരിസരവാസികൾ

Published : May 08, 2025, 10:51 PM IST
അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഒരുമിച്ച് പോകുന്നത് കണ്ടെന്ന് പരിസരവാസികൾ

Synopsis

വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ്  വകസ്ഥലത്തെ കിണറ്റിലെ മോട്ടറിന്റെ ഫുട് വാല്‍വില്‍ വെള്ളം നിറക്കുന്നതിനായി എത്തിയ വികാരി ഫാ. ബെന്നിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.

നിലയില്‍ കണ്ടെത്തി. കരിമ്പാറ സ്വദേശികളായ മരുതുംമൂട്ടില്‍ വീട്ടില്‍ ബിനോയ് എന്ന് വിളിക്കുന്ന സരീഷ് ജോര്‍ജ് (46) രതിവിലാസം വീട്ടില്‍ രമേശ് (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു ഇരുവരും. സരീഷ് ജോര്‍ജിനെ സെന്റ് പയസ് കോണ്‍വെന്റ്  വക സ്ഥലത്തെ കിണറ്റിലും രമേശിനെ വീടിന്റെ  പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ്  വകസ്ഥലത്തെ കിണറ്റിലെ മോട്ടറിന്റെ ഫുട് വാല്‍വില്‍ വെള്ളം നിറക്കുന്നതിനായി എത്തിയ വികാരി ഫാ. ബെന്നിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പിന്നീട് മറയൂര്‍ പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് സരീഷ് ആണെന്ന് വിവരം തിരിച്ചറിഞ്ഞത്. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെയാണ് രമേശിനെ വീടിന്റെ  പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സഹോദരന്‍ കണ്ടത്.  മൂന്നാറില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. കിണറിന് സമീപത്ത് നിന്നും ഒഴിഞ്ഞ മദ്യകുപ്പിയും ഗ്ലാസും ഉപയോഗിച്ച ശേഷം ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി.


സരീഷ് തിങ്കളാഴ് ഉച്ചയ്ക്ക് ഒരു മണിക്ക് രമേശിനൊപ്പം പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ല എന്നും മാതാവ് മൊഴി നല്‍കി. തിങ്കളാഴ്ച്ച ഇരുവരും ഒരുമിച്ച് പോകുന്നതായി പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ രമേശിനെ ഇന്ന് പുലർച്ചെ കണ്ടതായി ബന്ധുക്കള്‍ മൊഴി നല്‍കി. പൊലീസ് ഇരുവരുടെയും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

ഇടുക്കിയില്‍ നിന്നും ഫോറന്‍സിക്ക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ജിജു ടി ആര്‍, എസ്.ഐ  മാഹിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. 

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ രമേശ് അവിവാഹിതനാണ്. പിതാവ് - രാജു. മാതാവ് - ലളിത.  സരീഷ് മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മടങ്ങിയെത്തിയ ശേഷം നാട്ടില്‍ പ്ലമ്പിങ്ങ് ജോലി ചെയ്തുവരുകയായിരുന്നു. പിതാവ് - ജോര്‍ജ്, മാതാവ് - ഗ്രേസി മണി, ഭാര്യ - ബിന്ദു. മക്കള്‍ - ഷാറോണ്‍ ജോര്‍ജ്ജ് സരീഷ്, മില്‍റ്റ മരിയ സരീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്