നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന

Published : Jan 02, 2026, 11:38 PM IST
 Nellikkat Mahadevan

Synopsis

കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം നാളെ പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും. മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂ മാഹിയില്‍ കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു
'എന്നെ നിർബന്ധിച്ചിട്ടാണ് ഇലക്ഷന് നിർത്തിയത്'; കണ്ണീർ വാർത്ത് മായാ വി, പിന്നാലെ അന്യൻ സ്റ്റൈലിൽ ഭാവമാറ്റം, ഇതാണോ നിങ്ങൾ പ്രതീക്ഷിച്ചത്..എങ്കിൽ തെറ്റി!