കോഴിക്കോട് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം

Published : Sep 03, 2020, 08:36 PM IST
കോഴിക്കോട്  ഇന്ന് 131 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം

Synopsis

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. 

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജീവനൊടുക്കാൻ കാരണം സുഹൈൽ'; 35 കാരിയുടെ ആത്മഹത്യ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
വീണ്ടും അനാസ്ഥ; എരഞ്ഞിപ്പാലത്ത് നിര്‍മാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞു, യാത്രികന് പരിക്കേറ്റു