കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണം,ദുരിതാശ്വാസ നിധിയിലേക്ക് സംഭവന; മാതൃകയായി പ്രണവും അനുപമയും

By Nithya RobinsonFirst Published Apr 26, 2020, 5:45 PM IST
Highlights

ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവഹത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് പ്രണവ് പറയുന്നു. അതിഥികളും വധൂവരന്മാരും മാസ്കുകൾ ധരിച്ചായിരുന്നു എത്തിയത്. 

തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകി പുതുജീവിതം തുടങ്ങി മാതൃകയായി പ്രണവും അനുപമയും. ഇന്ന് രാവിലെ 9നും 9.30ക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം കോട്ടൂർ സ്വദേശിയായ പ്രണവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവഹത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് പ്രണവ് പറയുന്നു. അതിഥികളും വധൂവരന്മാരും മാസ്കുകൾ ധരിച്ചായിരുന്നു എത്തിയത്. കുറ്റിച്ചൽ ​ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ 150 പേർക്കാണ് ഇവർ ഭക്ഷണം നൽകിയത്. ഒപ്പം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകുകയും ചെയ്തു.

ഇടവാച്ചൽ സ്വദേശികളായ അനിൽ കുമാർ- പ്രീത ദമ്പതികളുടെ മകളാണ് അനുപമ. കോട്ടൂരിലെ വാഴപ്പള്ളിയിലെ പ്രണവം വീട്ടിൽ പുഷ്പചന്ദ്രൻ നായരുടെയും ശ്രീദേവിയുടെയും മകനാണ് പ്രണവ്. ആർഭാടങ്ങൾ ഇല്ലാതെയും ചെലവ് ചുരുക്കിയുമായിരുന്നു വിവാഹം. 

click me!