സുഹൃത്തിന്‍റെ ഓട്ടോയുമായി മുങ്ങിയ യുവാവ് ലോക്ക് ഡൗണ്‍ കറക്കത്തിനിടെ പിടിയില്‍; വിശദീകരണം കേട്ട് ഞെട്ടി പൊലീസ്

Published : Apr 26, 2020, 02:51 PM ISTUpdated : Apr 26, 2020, 02:54 PM IST
സുഹൃത്തിന്‍റെ ഓട്ടോയുമായി മുങ്ങിയ യുവാവ് ലോക്ക് ഡൗണ്‍ കറക്കത്തിനിടെ പിടിയില്‍; വിശദീകരണം കേട്ട് ഞെട്ടി പൊലീസ്

Synopsis

ഏറ്റുമാനൂർ സ്വദേശിയായ യുവാവ് സുഹൃത്തിൻറെ ഓട്ടോറിക്ഷ എടുത്തുകൊണ്ട് പോരുകയായിരുന്നു

ആലപ്പുഴ: ഏറ്റുമാനൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ കറങ്ങാനെത്തിയ യുവാവ് ചേർത്തലയിൽ പിടിയിലായി. കഞ്ഞിക്കുഴിയിൽ വച്ച് മാരാരിക്കുളം പൊലീസാണ് ഇയാളെ പിടികൂടിയത്. ഏറ്റുമാനൂർ സ്വദേശിയായ യുവാവ് സുഹൃത്തിൻറെ ഓട്ടോറിക്ഷ എടുത്തുകൊണ്ട് പോരുകയായിരുന്നു.

Read more: ചെന്നൈ മുതൽ ചെന്നിത്തല വരെ, 9 മാസം ഗർഭിണിയായ ഭാര്യയുമൊത്ത് 760 കിലോമീറ്റർ ഒറ്റയ്ക്ക് ഡ്രൈവിംഗ്...

ഓട്ടോറിക്ഷ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് പൊലീസിൽ പരാതി നൽകി. ഇയാൾ കോട്ടയം ജില്ലവിട്ട് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. മാരാരിക്കുളം കഞ്ഞിക്കുഴിയിൽ വെച്ചാണ് പൊലീസിൻറെ പിടിയിലായത്. ലോക്ക് ഡൗൺ കാലത്ത് വെറുതേ കറങ്ങാൻ ഇറങ്ങിയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഏറ്റുമാനൂർ മാർക്കറ്റിലെ അന്തേവാസിയായ ഇയാളെ ആലപ്പുഴയിൽ നിരീക്ഷണത്തിലാക്കി. 

Read more: ഇൻസ്റ്റഗ്രാമില്‍‌ വ്യാജ അക്കൗണ്ട് അഞ്ചെണ്ണം; സ്ത്രീകൾക്ക് അശ്ലീല മെസ്സേജ് അയച്ച യുവാവ് അറസ്റ്റിൽ

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു