
തൃശൂർ: തൃശൂരിൽ തുഷാറിനെ പ്രഖ്യാപിച്ചത് മുതൽ ഉറക്കം നടിച്ച ബിജെപി പ്രവർത്തകർ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിക്ക് വേണ്ടി തൃശ്ശൂര് ചുമരെഴുതുന്നവര്‍ ഏറെ തിരക്കിലായിരുന്നു. രാവും പകലും പോസ്റ്ററും ചുവരെഴുത്തും പുതുക്കി വരക്കുകയായിരുന്നു തിരക്കിലായിരുന്നു പ്രവർത്തകരും. ഒറ്റ ദിവസം കൊണ്ട് തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരേഷ് ഗോപി സിനിമ പോലെ അതിവേഗമാണന്നാണ് അടക്കം പറച്ചില്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബിജെപി താമര വരച്ചിട്ട് ചുവരുകള്‍ ബുക്ക് ചെയ്ത് തുടങ്ങിയിരുന്നു. പിന്നീട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാറിനെ പ്രഖ്യാപിച്ചപ്പോള്‍ താമര മായ്ച്ച് കുടം വരച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ വീണ്ടും സ്ഥാനാര്‍ത്ഥിയായി ബിജെപി സുരേഷ്ഗോപിയെ ഔദ്യോഗിക പ്രഖ്യാപിച്ചു. ഇതോടെ ചുമരെഴുത്തുകാര്‍ക്ക് വീണ്ടും പണിയായി. കുടം വരച്ച ചുമരുകളിൽ വീണ്ടും താമര വിരിഞ്ഞു.
തുഷാറിന്‍റെ മുഖചിത്രം ഇളക്കി മാറ്റി സുരേഷ് ഗോപിയെ ഒട്ടിക്കുന്ന തിരക്കിലാണ് ചുമരെഴുത്തുകാര്‍. ഇടത്-വലത് മുന്നണികൾ പ്രചരണ രംഗത്ത് ഏറെ മുന്നേറിയിരിക്കെ ഒപ്പമെത്താൻ കഴിയും വിധത്തിലാണ് പ്രചരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ബിജെപി. തുഷാർ സ്ഥാനാർഥിയായിയെത്തിയപ്പോള്‍ ഏതാനും ബിജെപി പ്രവർത്തകർക്കൊപ്പം ബിഡിജെഎസുകാർ റോഡ് ഷോയും പൗരപ്രമുഖരെയും സന്ദർശിക്കലും പൂർത്തിയാക്കിയിരുന്നു. മാത്രമല്ല ബൂത്ത്തല കുടുംബയോഗങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇനി സ്ഥാനാര്‍ത്ഥിയെ മാറ്റി വീണ്ടും ആവർത്തിക്കണം.
തുഷാറിനായി തയ്യാറാക്കിയ ലക്ഷക്കണക്കിന് രൂപയുടെ പോസ്റ്ററുകൾ പാർട്ടി ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇന്ന് സുരേഷ്ഗോപിയെത്തിയതോടെ അണികള്‍ കൂടുതൽ സജീവമായെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശ്ശൂരില്‍ താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam