
തിരുവനന്തപുരം: വിഷരഹിതമായ പച്ചക്കറി സംസ്ഥാനത്താകെ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടത്തുന്ന ജീവനി പദ്ധതിക്ക് തുടക്കമായി.സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാൻ പദ്ധതിക്ക് കഴിയുമെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 വിഷു വരെ നീണ്ടു നിൽക്കുന്നതാണ് പദ്ധതി.
2500 സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകൾ, പതിനായിരം സൂക്ഷ്മ ജല സോചന യൂണിറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് ജീവനി പദ്ധതിക്ക് ഉള്ളത്. ആദിവാസി മേഖലകളിൽ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തിൽ ക്രോപ്പ് കലണ്ടർ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. 2021 ൽ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 16 മെട്രിക് ടൺ ആയി ഉയർത്താനാകുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക മേളയായ വൈഗയുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam