ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

By Web TeamFirst Published Jan 5, 2020, 9:20 AM IST
Highlights

തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്.

കോട്ടയം: മുണ്ടക്കയത്തിനടുത്ത് വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒമ്പതിന് കാനനപാതയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സേലം സ്വദേശി പരമശിവം എന്ന തീര്‍ഥാടകന്‍ മരിച്ചിരുന്നു. എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ചായിരുന്നു സംഭവം. 

ജനുവരി 15നാണ് ശബരിമലയിൽ മകരസംക്രമ പൂജയും മകരവിളക്കും. മകരസംക്രമ പൂജ 15 ന് പുലർച്ചെ ആയതിനാൽ  14 ന് രാത്രി നട അടയ്ക്കില്ല. 15 ന് പുലർച്ചെ  അടക്കുന്ന നട ഒരു മണിക്കൂറിന് ശേഷം വീണ്ടും തുറക്കും. മകരസംക്രമ പൂജയുടെ സമയമുൾപ്പെടെ ഇത്തവണത്തെ മകരവിളക്കിന് പ്രത്യേകതകളേറെയാണ്.

click me!