ഇടുക്കിയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി; ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

Published : Jun 16, 2023, 02:28 PM IST
 ഇടുക്കിയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി; ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

Synopsis

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോഡി നായ്ക്കന്നൂരില്‍ നിന്നും ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്.

ഇടുക്കി: റെയില്‍പ്പാതയില്ലാത്ത ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി പകര്‍ന്ന് അതിര്‍ത്തിക്കടുത്ത് ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ഇടുക്കിക്കാര്‍ക്കു പുറമെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് ഉപകാരപ്രദമാകും.ബോഡി നായ്ക്കന്നൂര്‍ മുതല്‍ മധുര വരെയുണ്ടായിരുന്ന മീറ്റര്‍ ഗേജ് റെയില്‍പ്പാത ബ്രോഡ്‌ഗേജ് ആക്കുന്നതിനായി 2010 ഡിസംബറില്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. പണികള്‍ പൂര്‍ത്തിയാക്കി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോഡി നായ്ക്കന്നൂരില്‍ നിന്നും ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്‍ ട്രെയിനിന് പച്ചക്കൊടി വീശി.

ഇതോടെ ഇടുക്കിക്ക് എറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി ബോഡി നായ്ക്കന്നൂര്‍ മാറി. അതിര്‍ത്തിയിലെ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് എട്ടരക്ക് ഇവിടെ നിന്നും ചെന്നൈയിലേക്ക് എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനുണ്ടാകും. തിരിച്ചും ആഴ്ചയില്‍ മൂന്നു ദിവസം ട്രെയിന്‍ സര്‍വീസ് നടത്തും. ഇതോടൊപ്പം ബോഡിമെട്ടില്‍ നിന്നും മധുരയിലേക്ക് എല്ലാ ദിവസവും അണ്‍റിസേര്‍വഡ് എക്‌സ്പ്രസ് ട്രെയിന്‍ ട്രെയിനുണ്ടാകും. ഇടുക്കിയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം മലഞ്ചരക്ക് നീക്കത്തിനും ഇത് സഹായകരമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മധുര, തേനിവഴി ബോഡി നായ്ക്കന്നൂരിലും അവിടെ നിന്നും എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്താം. 506 കോടി രൂപ മുടക്കിയാണ് മധുര മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 90 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാതയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. 

   പൊലീസുകാരനെ നടുറോഡില്‍ മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം