
തിരുവമ്പാടി: അഗസ്ത്യമുഴി - കൈതപ്പൊയില്‍ റോഡില്‍ തമ്പലമണ്ണ സിലോണ്‍കടവില്‍ കാര്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവമ്പാടി തോട്ടത്തിന്‍ കടവ് പച്ചക്കാട് ചെമ്പയില്‍ ബാവയുടെ മകന്‍ മുഹാജിര്‍ (മാനു-45) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവമ്പാടിയില്‍ നിന്നും തമ്പലമണ്ണ വഴി കോഴഞ്ചേരിക്ക് പോകുകയായിരുന്നു ഇവര്‍. രണ്ട് പേര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടയില്‍ ടാര്‍ ചെയ്യാത്ത സ്ഥലത്ത് വെച്ച് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സംഘർഷം, നാല് മരണം