ഇടുക്കിയില്‍ നവജാതശിശു ബാഗിനുള്ളില്‍ മരിച്ച നിലയില്‍

By Web TeamFirst Published Oct 16, 2019, 11:39 AM IST
Highlights

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഇടുക്കി: ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിൽ വീടിനുള്ളിൽ  നവജത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.  അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ വിദഗ്‍ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

click me!