മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവേ യുവതിയുടെ 3 പവന്‍റെ മാല ചെക്ക് ഡാമിൽ വീണു, സാഹസികമായി മുങ്ങിയെടുത്ത് മുസ്തഫ

Published : Sep 14, 2025, 02:32 PM IST
gold chain lost in malampuzha dam

Synopsis

കോയമ്പത്തൂർ സ്വദേശികളായ ദിലീപും ത്രിഷയും മലമ്പുഴയിലെ റോപ്പ് വേയിൽ സഞ്ചരിക്കവേയാണ് അപ്രതീക്ഷിതമായി മാല ചെക്ക് ഡാമിലേക്ക് വീണത്. തൃഷക്ക് ദിലീഷ് വിവാഹ സമ്മാനമായി നൽകിയതായിരുന്നു മാല. വിവരമറിഞ്ഞെത്തിയ നീന്തൽ പരിശീലകൻ മുസ്തഫയാണ് മാല കണ്ടെത്തിയത്.

മലമ്പുഴ: പാലക്കാട് മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക് ഡാമിലേക്ക് വീണു. കോയമ്പത്തൂർ സ്വദേശികളും നവദമ്പതിമാരുമായ ദിലീപ്, തൃഷ എന്നിവർ അവധി ആഘോഷിക്കാൻ മലമ്പുഴയിൽ എത്തിയപ്പോഴാണ് സംഭവം. ആശങ്കപ്പെട്ട കുടുംബത്തിന് ആശ്വാസമായി നീന്തൽ പരിശീലകനും ടീം വെൽഫയർ ജില്ലാ വൈസ് ക്യാപ്റ്റനുമായ മുസ്തഫ മലമ്പുഴ. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം മുസ്തഫ മലമ്പുഴ സാഹസികമായി ചെക്ക്ഡാമിനടയിൽ പോയി മാല മുങ്ങിയെടുത്ത് ഉടമകൾക്ക് നൽകി.

ആഴ്ചകൾക്ക് മുമ്പാണ് ദിലീപും തൃഷയും വിവാഹിതരാകുന്നത്. ദിലീപ് വിവാഹ സമ്മാനമായി നൽകിയ മാലയാണ് റോപ് വേയിൽ സഞ്ചരിക്കവേ അബദ്ധത്തിൽ ചെക്ക് ഡാമിൽ വീണത്. ഉടനെ തന്നെ ഇവർ ടൂറിസം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മത്സ്യത്തൊഴിലാളിയും, നീന്തൽ പരിശീലകനുമായ മുസ്ഥ മലമ്പുഴയെ വിളിച്ച് വരുത്തി. വൈകിട്ടായതിനാൽ തെരച്ചിൽ പ്രയാസമാണെന്ന് മുസ്തഫ അറിയിച്ചു. പിന്നീട് പിറ്റേദിവസമാണ് മാല കണ്ടെത്താനായി മുസ്തഫ ഡാമിലിറങ്ങിയത്. മൂന്ന് മണിക്കൂറുകളോളം നീണ്ട അതിസാഹസികമായ തെരച്ചിലിനൊടുവിൽ മുസ്തഫ മാലയുമായി പൊങ്ങി. എല്ലാവരും വലിയ കയ്യടികളോടെയാണ് മുസ്തഫയെ വരവേറ്റത്.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ