നവകേരള നിർമിതിക്കായി മംഗല്യ പന്തലിൽ നിന്നൊരു കൈത്താങ്ങ്

Published : Sep 09, 2018, 11:45 PM ISTUpdated : Sep 10, 2018, 01:28 AM IST
നവകേരള നിർമിതിക്കായി മംഗല്യ പന്തലിൽ നിന്നൊരു കൈത്താങ്ങ്

Synopsis

വിവാഹം ആര്‍ഭാടമായി മാറ്റുന്ന ഇന്നത്തെ കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവാഹ ചെലവ്‌ കുറച്ച്  മാതൃകയായിരിക്കുകയാണ്  നന്മണ്ട കോറോത്ത് വീട്ടില്‍ കെ.ശശീന്ദ്രന്‍റെ മകൻ അനൂപും വധു സ്നേഹയും. തിങ്കളാഴ്ച വിവാഹിതരാവാൻ പോവുന്ന ഇരുവരും നാട് നേരിടുന്ന വലിയ പ്രതിസന്ധി കണ്ട് മനസ്സലിഞ്ഞവരാണ്.  കേരളം നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ്  ഇത്തരം ഒരു  തീരുമാനമെടുത്തത്. 

കോഴിക്കോട്: വിവാഹം ആര്‍ഭാടമായി മാറ്റുന്ന ഇന്നത്തെ കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവാഹ ചെലവ്‌ കുറച്ച്  മാതൃകയായിരിക്കുകയാണ്  നന്മണ്ട കോറോത്ത് വീട്ടില്‍ കെ.ശശീന്ദ്രന്‍റെ മകൻ അനൂപും വധു സ്നേഹയും. തിങ്കളാഴ്ച വിവാഹിതരാവാൻ പോവുന്ന ഇരുവരും നാട് നേരിടുന്ന വലിയ പ്രതിസന്ധി കണ്ട് മനസ്സലിഞ്ഞവരാണ്.  കേരളം നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ്  ഇത്തരം ഒരു  തീരുമാനമെടുത്തത്. 

തിങ്കളാഴ്ച നടക്കുന്ന വിവാഹം ലളിതമായി നടത്തുവാനും 'വിവാഹ ചിലവിനായി മാറ്റി വെച്ച തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുമാണ്  കുടുബം  തീരുമാനിച്ചത്.  തുക വിവാഹസല്‍ക്കാര ചടങ്ങില്‍ അനൂപിന്റെ അച്ഛൻ ശശീന്ദ്രനും  അമ്മ ഗംഗയും ചേർന്ന്  മന്ത്രിമാരായ ടി.പി. രാമകൃഷ്ണന് എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക്  കൈമാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കമിതാക്കളെ ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം തട്ടി, പിടിക്കാനെത്തിയ വനിത പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ടു, യുവാവ് പിടിയിൽ
മൊബൈലിൽ തെളിവ് കണ്ടെത്തി, സഫീന ഷുക്കൂർ ഭിന്നശേഷിക്കാരനെ കെണിയിലാക്കിയത് ഹണി ട്രാപ്പിന് സമാനം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ നീക്കം